പാലാ : മഹാശിവരാത്രി ഇന്ന് ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വിശേഷാൽ പൂജകൾ, ശിവപുരാണപാരായണം, അഖണ്ഡനാമജപം, എഴുന്നളളത്ത്,കാവടി ഘോഷയാത്ര,കലാപരിപാടികൾ, മഹാശിവരാത്രി പൂജ എന്നിവയാണ് പ്രധാന പരിപാടകൾ .
പൂവരണി : മഹാദേവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 7ന് സംഗീതസദസ്സ് ,9ന് ഭക്തിഗാനാഞ്ജലി, രാത്രി 12 ന് ശിവരാത്രി പൂജ, എഴുന്നള്ളത്ത്.
പുല്ലപ്പള്ളി : മഹാദേവ ക്ഷേത്രത്തിൽ രാവിലെ 7.30ന് പറയെടുപ്പ്,9ന് കാവടി ഘോഷയാത്ര,ഉച്ചക്ക് 1ന് പ്രസാദ ഊട്ട്,വൈകിട്ട് 6.30ന് ഭസ്മക്കാവടി,,8ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക,9ന് ഡിജെ ശിങ്കാരിമേളം,രാത്രി 11ന് ശിവരാത്രി പൂജ.
വേഴാങ്ങാനം: മഹാദേവ ക്ഷേത്രത്തിൽ രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്,9.30ന് ശ്രീഭൂതബലി, കാവടിഘോഷയാത്ര, ഉച്ചക്ക് 2ന് പ്രസാദ ഊട്ട്,വൈകിട്ട് 5ന് കാഴ്ചശ്രീബലി,7ന് നൃത്തനൃത്യങ്ങൾ, 9ന് ഗാനമേള,11.30ന് അഷ്ടാഭിഷേകവും ശിവരാത്രി പൂജയും,12.30ന് വിളക്കിനെഴുന്നള്ളിപ്പ്, ആൽത്തറയിെലേക്ക് എഴുന്നള്ളത്ത്
അന്തീനാട് : മഹാദേവ ക്ഷേത്രത്തിൽ രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്,9ന് കാവടിഘോഷയാത്ര, വൈകിട്ട് 9ന് തിരുവാതിരകളി,9.30ന് ശിവപാർവ്വതി നൃത്ത ശില്പവും പാലാഴിമഥന ദൃശ്യവിഷ്‌കരവും,10ന് നൃത്ത ബാലെ രാധാമാധവചരിതം,രാത്രി 12 മുതൽ അഷ്ടാഭിഷേകം,ശിവരാത്രി പൂജ , 1 ന് എഴുന്നള്ളിപ്പ് തുടർന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന് വരവേൽപ്പ്,വലിയകാണിക്ക.
പാലാ : ളാലം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിവസം നെയ്യ് വിളക്ക്, വൈകിട്ട് 7ന് അമ്പലപ്പുറത്ത് സമതിയുടെ ഭജന,രാത്രി 10ന് ശിവരാത്രി പൂജ, എഴുന്നള്ളിപ്പ്.
കടപ്പാട്ടൂർ : മഹാദേവക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 7ന് ലക്ഷ്മീഗണേശ സമതിയുടെ ഭജന രാത്രി 9ന് മേജർസെറ്റ് കഥകളിബാണയുദ്ധം,ദക്ഷയാഗം,12ന് ശിവരാത്രി പൂജ.
രാമപുരം : പള്ളിയാംമ്പുറം മഹാദേവക്ഷേത്രത്തിൽ രാവിലെ 9 മുതൽ ശ്രീബലി,12ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ഭസ്മക്കാവടി,10ന് സംഗീത കച്ചേരി രാത്രി 11ന് ശിവരാത്രി പൂജ.
ചെത്തിമറ്റം : തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ രാവിലെ 8 മുതൽ മൃത്യുഞ്ജയഹവനം,10ന് കാവടിഘോഷയാത്ര,രാത്രി 10.30ന് ശിവരാത്രി പൂജ,എഴുന്നള്ളിപ്പ്.
ഇടമറ്റം : പങ്കപ്പാട് മഹാദേവ ക്ഷേത്രത്തിൽ രാവിലെ 7 മുതൽ പുരാണപാരായണം,10ന് ശ്രീബലി എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, വൈകിട്ട് 5ന് കാഴ്ച ശ്രീബലി,രാത്രി 8ന് ഗാനമേള,രാത്രി 11ന് ശിവരാത്രി പൂജ.