mg-university
MG university

പരീക്ഷ തീയതി

ആറാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.


അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.


പ്രവേശന പരീക്ഷ 27 ന്
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ എം.ഫിൽ ഗാന്ധിയൻ സ്റ്റഡീസ്/ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിന്റെ പ്രവേശന പരീക്ഷ 27 ന് രാവിലെ 10 ന് പഠനവകുപ്പിൽ നടക്കും. ഫോൺ: 04812731039.


എം.ബി.എ പ്രവേശനം

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ പ്രവേശനത്തിന് ഓൺലൈനായി മാർച്ച് 20 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ എം.ഫിൽ മലയാളം, ഇംഗ്ലീഷ്, തിയേറ്റർ ആർട്‌സ് വിഷയങ്ങളിലെ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു.