കോട്ടയം : സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷന്റെ ഉപയോഗത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സൗജന്യ പരിശീലനം നൽകും. താത്പര്യമുളളവർക്ക് 27ന് കോട്ടയം, ചങ്ങനാശേരി 28 ന് പാലാ, കാഞ്ഞിരപ്പള്ളി എന്നീ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രാവിലെ 11 ന് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ഗവ.ഐ.ടി.ഐകളിലും ആർ.ഐ സെന്ററിലും ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.