രാമപുരം : അമനകര ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാൻസർ തൈറോയിഡ് രോഗനിർണയ പരിശോധനയും സെമിനാറും ബോധവത്ക്കരണ ക്ലാസും 29 ന് രാവിലെ 9 മുതൽ 2 വരെ അമനകര ശ്രീഭരതസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി.ജി.സോമൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ശബരിനാഥ് പി.എസ് ക്ലാസുകൾ നയിക്കും. ഫോൺ : 9447808462, 9744739941.