കോട്ടയം: പോർട്ടിൽ പ്രമുഖ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനി എം.എസ്.സി എംപ്രി കണ്ടെയ്‌നർ യാർഡ് പ്രവർത്തനം തുടങ്ങി. കോട്ടയം പോർട്ട് സ്റ്റാക്കിംഗ് പോയിന്റായതോടെ കൊച്ചിയിൽ മാത്രം ലഭിച്ചിരുന്ന സൗകര്യങ്ങൾ ഇനി മുതൽ ലഭ്യമാവും. കയറ്റുമതി ഇറക്കുമതിക്കാർക്ക് സമയലാഭവും ചരക്കുകൂലിയിൽ കുറവുമുണ്ടാവും. ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കയറ്റുമതി ഇറക്കുമതി ചെയുന്നവർക്ക് കൊച്ചിയിൽ കിട്ടുന്ന സേവനങ്ങൾ ലഭ്യമാക്കാൻ കൂടുതൽ ഷിപ്പിംഗ് കമ്പനികളുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എം.ഡി എബ്രഹാം വറുഗീസ്. ജനറൽ മാനേജർ രൂപേഷ് ബാബു എന്നിവർ പറഞ്ഞു