കോട്ടയം: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസയേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ 24 വരെ കോട്ടയത്ത് നടക്കും. ഇന്ന് വൈകിട്ട് കൊടിമര പതാക ജാഥകൾ സമ്മേളന വേദിയായ തിരുനക്കര മൈതാനത്ത് എത്തുന്നതോടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ പതാക ഉയർത്തും. നാളെ വൈകിട്ട് നാലിന് നാഗമ്പടം മൈതാനിയിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് എത്തിച്ചേരും. സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, മാദ്ധ്യമപ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ എന്നിവർ മുഖ്യാതിഥികളാകും

എം.എൽ.എമാരായ പി.സി. ജോർജ്, മോൻസ് ജോസഫ്, എൻ. ജയരാജ്, മാണി സി. കാപ്പൻ നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി, വ്യാപാരി വ്യവസായിസമിതി നേതാവ് ഇ.വി. ബിജു തുടങ്ങിയവർ സംസാരിക്കും. 23ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെ യ്യും. 24ന് എളമരം കരീം എം.പി പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. സുരേഷ് കുറുപ്പ് എം.എൽ.എ പങ്കെടുക്കും. സംഘടന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. സംഘാടക സമിതി ജനറൽ കൺവീനർ പ്രവീൺ മോഹൻ, സ്വാഗത സംഘം കൺവീനർമാരായ സിബി, നിസാർ കോയാപറമ്പിൽ, ജില്ലാ സെക്രട്ടറി ബി. റെജി, പ്രസിഡന്റ് മുഹമ്മദ് നവാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.