കോട്ടയം: ജനകീയ വികസന സമിതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും പുരസ്‌കാര സമർപ്പണവും നാളെ രാവിലെ 10.30 ന് പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാദ്ധ്യമപ്രവർത്തകരായ എസ്.ഡി വേണുകുമാർ, സുജിത്ത് നായർ, ഷാർജ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും.