തലയോലപ്പറമ്പ്: നാടിന്റെ വികസനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമ്മാണം പൂർത്തികരിച്ച നീർപ്പാറ-മൂലേക്കടവ് റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ റോഡുകൾ വീതി വർദ്ധിപ്പിച്ചു കൊണ്ട്
ഉന്നത നിലവാരമുള്ളതാക്കി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം വികസന പ്രവർത്തനത്തിന്റെ പേരിൽ യാതൊരു പുതിയ നികുതികളും ജനങ്ങളിൽ നിന്ന് സർക്കാർ ഈടാക്കുന്നില്ലെന്നും ടോളുകൾ ഒഴിവാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മമംഗലം ജംഗ്ഷനിൽ നടന്ന യോഗത്തിൽ സി. കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ദക്ഷിണമേഖല സൂപ്രണ്ട് വിനു .ബി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ, ജില്ല പഞ്ചായത്തംഗം പി.സുഗതൻ, വൈസ് പ്രസിഡന്റ് എം. കെ സനൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യമോൾ സുനിൽ, അഡ്വ.ജി. ഷീബ, സീന ബിജു, കെ. കെ രമേശൻ, സി. ആർ ചിത്രലേഖ, റംലത്ത് സലിം, ലത ബൈജു, ലേഖ സുരേഷ്, ഇ. വി വേണുഗോപാൽ, റെജി മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ സ്വാഗതവും എഎക്‌സി റാണി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.