തലയോലപ്പറമ്പ് : പെരുവ കുന്നപ്പിള്ളിക്കാവിലെ പാന മഹോത്സവം 27 മുതൽ 29 വരെ നടക്കും. 29 നാണ് വലിയപാന. 27 ന് രാവിലെ 5 ന് ഗണപതി ഹോമം, 8 ന് നാരായണീയം. വൈകിട്ട് 7.15 അരിയേറ്, 7.30 ന് നൃത്തസന്ധ്യ, 8 ന് തിരുവാതിര. 28 ന് രാവിലെ 11.30 ന് ചെറിയപാന, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 6.45 ന് പുഷ്പാഭിഷേകം, 7 ന് കളമെഴുത്തുംപാട്ട്, 7.15ന് തിരുവാതിര, 7.30 ന് സോപാന സംഗീതം. 9.30 നൃത്ത നൃത്യങ്ങൾ, രാത്രി 11.30 ന് മുടിയേറ്റ്. വലിയപാന ദിവസമായ 29 ന് രാവിലെ 8.30 മുതൽ സോപാനസംഗീതം തുടർന്ന് മടത്താട്ട് കോളനി, അറുനൂറ്റിമംഗലം, പാറശേരി, വേലിയാങ്കര തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുംഭകുട ഘോഷയാത്ര. ഉച്ചയ്ക്ക്12 ന് വലിയപാന, പാനക്കഞ്ഞി. വൈകിട്ട് 4.30 ന് പാനനടയിലേക്ക് വലിയപാന എഴുന്നള്ളിപ്പ്. 5.30ന് ദേശ താലപ്പൊലി. 7ന് ദീപാരാധന, 8.30 ന് നൃത്ത നാടകം.രാത്രി 12 ന് ഗരുഢൻതൂക്കം തുടർന്ന് ആറാട്ട്, തീയാട്ട്. മാർച്ച് ഒന്നിന് രാവിലെ 10ന് ഗുരുതി എന്നിവ നടക്കും.