മരങ്ങാട്ടുപിള്ളി: മരങ്ങാട്ടു പിള്ളി സെന്റ് തോമസ് എൽ.പി. സ്‌കൂളിന്റെ ശതാബ്ദി സമാപനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം തിരകഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ വെരി.റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് മുതിർന്ന പൂർവ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥി ആയിരുന്നു. സ്‌കൂൾ മാനേജർ റവ.ഫാ.ജോർജ് വഞ്ചിപ്പുരയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാർട്ടിൻ പന്നിക്കോട്ട്, പി.ടി.എ പ്രസിഡന്റ് റോബിൻ കരിപ്പാത്ത്, ഹെഡ്മാസ്റ്റർ സാജൻ ആന്റണി, കൺവീനർമാരായ ജോൺസൺ പുളിക്കീൽ, മേജോ നിക്കോളാസ് എന്നിവർ പ്രസംഗിച്ചു.