കോട്ടയം: മള്ളൂശേരി ഒരുമ റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് പുല്ലരിക്കുന്ന് ഒരുമനഗറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. പ്രസിഡന്റ് തോമസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ ഡോ. പി.ആർ. സോന ദീപപ്രകാശനം നടത്തും. വി.എൻ. വാസവൻ വിശിഷ്ടാതിഥിയായിരിക്കും. സെക്രട്ടറി എം.ആർ. സാനു, കെ.കെ. ശ്രീമോൻ, ഫാ. സേവ്യർ മാമ്മൂട്ടിൽ. പി.യു. തോമസ്, ആനിക്കാട് ഗോപിനാഥ്, കൗസല്യ കുര്യൻ തുടങ്ങിയവർ സംസാരിക്കും. ഏഴിന് കരോക്കെ ഗാനമേള.