മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1534ാം നമ്പർ പാണപിലാവ് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ക്ഷേത്രം തന്ത്രി കുമാരമംഗലത്ത് കണ്ണൻ തന്ത്രി, മേൽശാന്തി വിഷ്ണു ശാന്തി എന്നിവർ കാർമികത്വം വഹിക്കും. പുലർച്ചെ 5.30 ന് നടതുറക്കൽ, തുടർന്ന് അഭിഷേകം, മഹാഗണപതിഹോമം. 6.30 ന് ഗുരുപൂജ, ഏഴിന് ഗുരദേവ കൃതി പാരായണം. 9.30 ന് കലശപൂജ, 10.30 ന് ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് ആറിന് മുട്ടപ്പള്ളി ശ്രീഭദ്രകാളി ക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്ര. ഏഴിന് സമൂഹ പ്രാർത്ഥന. 8.30 ന് പരുത്തുംപാറ ഗ്രൗണ്ടിൽ മോഹനിയാട്ടം. 9 ന് കോമഡി മഹോത്സവം. പരിപാടികൾക്ക് ഭാരവാഹികളായ മോഹനൻ പരുത്തുംപാറ, വിശ്വംഭരൻ ആനക്കല്ലിൽ, ചന്ദ്രബാബു പാറയടിയിൽ എന്നിവർ നേതൃത്വം നൽകും.