കോട്ടയം: താരങ്ങളില്ലാതെയും സിനിമകൾ വിജയിക്കുമെന്ന് മലയാള സിനിമ അടുത്ത കാലത്ത് തെളിയിച്ചതായി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. മലയാളികളുടെ ചലച്ചിത്ര കാഴ്ചയുടെ ശീലം മാറി. ആത്മ രാജ്യാന്തര ചലച്ചിത്രമേള കോട്ടയം അനശ്വര തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ. ഫിലിം സൊസൈറ്റികളും പ്രാദേശിക ചലച്ചിത്ര മേളകളുമാണ് ഇത്തരത്തിൽ മലയാളികളുടെ കാഴ്ച ശീലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സിബി മലയിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സുരേഷ് കുറുപ്പ് എം.എൽ.എ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, സി.പി. എം. ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ സോന, ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി, ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, സെക്രട്ടറി ബിനോയ് വേളൂർ, ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു, എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിച്ചു. മേള 25 ന് സമാപിക്കും.