ഇളങ്ങുളം: പി.പി.റോഡിൽ ഇളങ്ങുളം ചീരാംകുഴിപ്പടിയിൽ ഓടയിൽ കക്കൂസ് മാലിന്യമൊഴുക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സെപ്ടിക് ടാങ്ക് ക്ലീനിംഗ് സംഘങ്ങൾ ഇവിടെ അടുത്തിടെ നാലുതവണ മാലിന്യം തള്ളിയിരുന്നു. ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കണമെന്ന് താലൂക്ക് വികസനസമിതിയിൽ പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. ഇതുവരെ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.