ചിറക്കടവ്: എസ്.എൻ.ഡി.പി.യോഗം 54ാം നമ്പർ ചിറക്കടവ് ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം ഇന്ന് നടക്കും. ഗുരുപൂജ, കലശാഭിഷേകം എന്നിവയാണ് ചടങ്ങുകൾ. തന്ത്രി വിളക്കുമാടം സുനിൽ ശാന്തി, മേൽശാന്തി സുമേഷ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് 5ന് മണക്കാട്ട് ഭദ്രാക്ഷേത്രതിൽ നിന്ന് ദേശതാലപ്പൊലി. കുണ്ഡലിനിപ്പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം, കരോക്കെ ഗാനമേള എന്നിവയുമുണ്ട്.