പൊൻകുന്നം: ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയന്റെ 10-ാമത് ജില്ലാ സമ്മേളനം 25ന് പൊൻകുന്നം വ്യാപാരഭവനിൽ നടക്കും.

രാവിലെ 9.30ന് പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കും ശേഷം സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.റജി സക്കറിയ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.