പൊൻകുന്നം:ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ സ്വപ്ന പദ്ധതിയായ ആനക്കയം -മഞ്ഞാവ് റോഡിൽ കുടിവെള്ള പൈപ്പ് സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ റോഡിൽകുടി നടന്നുപോയവരാണ് സംഭവം കണ്ടത്. പൈപ്പിൽ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്ന് കരുതുന്നു.പത്തു മീറ്റർ പൈപ്പാണ് തിയിട്ട് നശിപ്പിച്ചത്.ജൂൺ മാസത്തോടെ പണി പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താനായിരുന്നു പദ്ധതി.ആനക്കയത്തെ കുളത്തിൽ നിന്നും മഞ്ഞാവിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് നശിപ്പിച്ചത്. വിവരം അറിഞ്ഞ് പൊൻകുന്നം പൊലീസും ഗ്രാമപഞ്ചായത്തംഗം മോഹൻ കുമാറും സ്ഥലത്ത് എത്തി.