പാലാ: കേരളത്തിലെ ആയുർവ്വേദ ചികിത്സകരുടെ പരമാചാര്യനായിരുന്ന വൈദ്യഭൂഷണം ചാലക്കുടി രാഘവൻ തിരുമുല്പാടിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഐങ്കൊമ്പ് ശ്രീകൃഷ്ണാ ആയുർവേദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 10 മുതൽ ശാസ്ത്ര സെമിനാറും വൈദ്യസംഗമവും നടക്കും. അംബികാ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സീനിയർ ചികിത്സകരുടെ അനുവങ്ങളും പങ്കുവെക്കുമെന്ന് ശ്രീകൃഷ്ണാ ആയൂർവ്വേദ കേന്ദ്രം ചീഫ് ഫിസിഷ്യൻ ഡോ. എൻ. കെ. മഹാദേവൻ അറിയിച്ചു.