കോട്ടയം: പരിസ്ഥിതി - സാമൂഹിക പ്രവർത്തകനായ സജി കളത്രയുടെ പ്രകൃതി സംരക്ഷണ സന്ദേശയാത്ര ഇന്ന് വൈകിട്ട് നാലിന് പരിപ്പ് ബസ് സ്റ്റാൻഡിൽ കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ അദ്ധ്യക്ഷത വഹിക്കും. ഹോട്ടൽ വിൻസർ കാസിൽ മാനേജിംഗ് ഡയറക്‌ടർ ടി.ഒ ഏലിയാസ് പരിസ്ഥിതി സന്ദേശം നൽകും.