ചങ്ങനാശേരി: അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എ.കെ.സി.എച്ച്.എം.എസ്) സ്ഥാപക ദിനാഘോഷത്തിന്റെ സമാപനം നാളെ സാംസ്‌കാരിക ഘോഷയാത്രയോടെ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനത്തിൽ നടക്കും. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.കെ വിജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി കല്ലറ പ്രശാന്ത് സ്വാഗതം പറയും. കൊടിക്കുന്നിൽ സുരേഷ് െം.പി മുഖ്യപ്രഭാഷണം നടത്തും. സി.എഫ്. തോമസ് എം.എൽ.എയെ ആദരിക്കും. നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, മൃദുലദേവി, ഷാജി മാധവൻ, എം.കെ അപ്പുകുട്ടൻ, അശേക് കുമാർ, എ.വി സാബു, കൃഷ്ണൻ കുട്ടി, കെ കുട്ടപ്പൻ, സി.കെ രാജപ്പൻ, തമ്പി, അജികുമാർ എന്നിവർ പങ്കെടുക്കും.