anusmaranam

ചങ്ങനാശേരി: മുൻ മുൻസിപ്പൽ ചെയർമാനും സി.പി.എം നേതാവുമായിരുന്ന പി.എ സെയ്തുമുഹമ്മദിന്റെ 26 ാമത് അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ എ.വി റസ്സൽ, ഏരിയ സെക്രട്ടറി കെ.സി ജോസഫ്, റ്റി.എസ് നിസ്താർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രൊഫ.എം.റ്റി ജോസഫ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.