കോട്ടയം: ഭക്ത്യാദരപൂർവം ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷങ്ങൾ നടത്തി. തിരുനക്കര മഹാദേവക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ശിവരാത്രിയുടെ ഭാഗമായി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തർ അതിരാവിലെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ പ്രാർത്ഥനകളും പൂജകളും നടത്തി. ആനിക്കാട് മൂഴയിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ മീനടം രഞ്ജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ശിവരാത്രി ആഘോഷങ്ങൾ നടന്നു. അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ മഹാശിവരാത്രി മഹോത്സവം ചങ്ങനാശേരിയിൽ നടത്തി. വേദഗിരി ദേവസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിതൃബലിയും തിലകഹവനവും നടത്തി. കോട്ടയം തളിയിൽ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും ശ്രീഭൂതബലിയും വിളക്കിനെഴുന്നെള്ളിപ്പും, ശിവരാത്രി ആഘോഷങ്ങളും നടത്തി. കോത്തല ശ്രീസൂര്യനാരായണപുരം സൂര്യക്ഷേത്രത്തിൽ കാവടി ഘാഷയാത്രയും, ശിവരാത്രി ആഘോഷവും നടന്നു. വെള്ളുത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തിൽ വിവിധ പൂജകളോടെ ശിവരാത്രി ആഘോഷം നടത്തി.