sapthaha-2-jpg

വൈക്കം: പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം കണ്ണികുളം ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി വടശ്ശേരി കൃഷ്ണൻ നമ്പൂതിരി, യജ്ഞാചാര്യൻ പുത്തനമ്പലം കാർത്തികേയൻ, പൗരാണികരായ രമേശൻ നായർ, സതീശൻ എരമല്ലൂർ എന്നിവർ കാർമ്മികരായിരുന്നു. ഉത്സവകമ്മിറ്റി കൺവീനർ സംഗീത് സന്തോഷ്, ജോയിന്റ് കൺവീനർ കെ. ആർ. രതീഷ്, അഭിജിത്ത് പെരുമ്പള്ളിയാഴം, പ്രസിഡന്റ് കെ. പി. സാബു, ഗീത പുതുപ്പന എന്നിവർ നേതൃത്വം നൽകി. 25 ന് രാവിലെ രുഗ്മിണീസ്വയംവര ഘോഷയാത്ര, 12.30 ന് സ്വയംവര സദ്യ, വൈകിട്ട് 5.30 ന് സർവ്വൈശ്വര്യപൂജ, 27 ന് രാവിലെ 11.30 ന് അവഭൃഥസ്‌നാനം, 12.30 ന് പ്രസാദഊട്ട് എന്നിവ നടക്കും. 28 ന് പുനപ്രതിഷ്ഠാ വാർഷികദിനം ആചരിക്കും. രാവിലെ 8.00 ന് പുനപ്രതിഷ്ഠാ കലശപൂജകൾ, കലശാഭിഷേകം, 12 ന് പ്രസാദഊട്ട്, വൈകിട്ട് 7 ന് കലാപരിപാടികൾ എന്നിവ നടക്കും.