thakoldanam

തലയോലപ്പറമ്പ് : കേരളം രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി വെള്ളൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 39 വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരും ഭവനരഹിതരുമായ മുഴുവനാളുകൾക്കും വീട് നൽകുകയാണ് ലൈഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ മികവു​റ്റ നേട്ടങ്ങൾ കൈവരിക്കുന്നതിന് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തീകരിച്ച അങ്കണവാടികളുടെ ഉദ്ഘാടനവും മന്ത്റി നിർവഹിച്ചു.സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേ ശീയ ബധിര കായിക മേളയിൽ ഓവറാൾ കീരീടം നേടിയ നീർപ്പാറ ബധിര വിദ്യാലയത്തിലെ കായിക താരങ്ങളെയും അദ്ധ്യാപകനെയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സുധർമ്മൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനൻ, പി.ആർ സുഗുണൻ, ജോമോൾ.കെ ജോൺ, ശാലിനി മോഹനൻ, സരോജിനി തങ്കപ്പൻ, കെ.എ തോമസ്, രഞ്ജുഷ ഷൈജി,രാജേഷ് രമണൻ, ജയ അനിൽ, ഒ. കെ ബിനോയ്,ലൂക്ക് മാത്യു, വി.സി ജോഷി, കെ. ശെൽവരാജ്, ടി. വി ബേബി, പി. ജി ബിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ സ്വാഗതവും, വി.ഇ.ഒ റെജിമോൻ നന്ദിയും പറഞ്ഞു.