പാലാ: പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിനു കൊടിയിറങ്ങി. ഇന്നലെ രാവിലെ കാണിയക്കാട് കൊട്ടാരത്തിലേക്ക് ഊരുവലം എഴുന്നള്ളത്ത് നടന്നു. വൈകിട്ട് 5ന് കൊടിയിറക്കും മീനച്ചിലാറ്റിലേക്ക് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്തും നടന്നു. ആറാട്ടുപുറപ്പാടു മേളവും വർണ്ണാഭമായ കുടമാറ്റവുമുണ്ടായിരുന്നു. രാത്രി നാദസ്വരക്കച്ചേരി, സംഗീതസദസ്സ് എന്നിവ നടന്നു. രാത്രി 11.30 ഓടെ നടന്ന ആറാട്ടെതിരേൽപ്പിലും നിരവധി ഭക്തർ പങ്കെടുത്തു. ദീപക്കാഴ്ച കൊടിമരച്ചുവട്ടിൽ പറ, ആറാട്ടുവിളക്ക്, വലിയ കാണിക്ക എന്നിവയോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമായി.