ഇടമറ്റം: പൊന്മലക്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 26 മുതൽ 29 വരെ നടക്കും. 26ന് രാവിലെ 8ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6ന് നാമജപം, കെടാവിളക്ക് സമർപണം, 6.45ന് ഗാനമഞ്ജരി-ജയചന്ദ്രൻ തലനാട്, 8ന് വിൽപ്പാട്ട്-സജി അന്ത്യാംകുളം, മണി കട്ടപ്പന, 8.30ന് കുംഭകുടം പൂജ. 27ന് രാവിലെ 8ന് ദേവീമാഹാത്മ്യ പാരായണം, 8.30ന് കുംഭകുടം ഊരുചുറ്റൽ, വൈകിട്ട് 6ന് നാമജപം, 6.30ന് സന്ധ്യാമേളം, 7ന് പുത്തൻ ശബരിമല ക്ഷേത്രത്തിൽ നിന്ന് ഗരുഡൻ എഴുന്നള്ളത്തും ദേശ താലപ്പൊലിയും, 7.30ന് സംഗീത സദസ്-സതീഷ് കാവുംപുറം, 9ന് താലപ്പൊലി എഴുന്നള്ളത്ത്, 10ന് കളമെഴുത്ത് പാട്ട്.
28ന് രാവിലെ 8.30ന് കുംഭകുടം ഊരുചുറ്റൽ, 9ന് പൊങ്കാല ആരംഭം, പ്ലാച്ചേരിമന സുരേഷ് നാരായണൻ നമ്പൂതിരി അഗ്‌നി പകരും. 10.30ന് പൊങ്കാല സമർപ്പണം, 11ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് നാമജപം, 6.30ന് സന്ധ്യാമേളം, 7ന് സാമ്പ്രദായിക ഭജന, 8.30ന് കുംഭകുടംപൂജ, 9.30ന് താലപ്പൊലി, 10.30ന് കളമെഴുത്ത്പാട്ട്.
ഭരണിനാളായ 29ന് രാവിലെ 5.30ന് എണ്ണക്കുടം, 8ന് പങ്കപ്പാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 8.30ന് നാരായണീയമൃതം, 9.30ന് പങ്കപ്പാട്ടുനിന്ന് കുംഭകുട ഘോഷയാത്ര, 10ന് കലം കരിക്കൽ വഴിപാട്, 11.30ന് കുടംഅഭിഷേകം, 12ന് ഭരണി ഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചാരിമേളം, 6.45ന് ദീപക്കാഴ്ച, സന്ധ്യാമേളം, 7.30ന് തിരുവാതിര, 8ന് താലപ്പൊലി, 9ന് കളമെഴുത്ത് പാട്ട്, 9.30ന് ഗാനമേള-മൂവ്വാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ്.