പാലാ : മാദ്ധ്യമ പ്രവർത്തനം വഴിതെറ്റിപ്പോയ കാലഘട്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി.ജി.സുധാകരൻ പറഞ്ഞു. രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസിന്റെ ഇരുപത്തിയഞ്ചാമത് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനക്കാർക്ക് ഹരമുണ്ടാക്കുന്ന വാർത്ത കൾ തയ്യാറാക്കാനാണ് പലർക്കും താത്പര്യം. റോഡ് നന്നാക്കിയ ശേഷം അതിന് അപകടമുണ്ടായാൽ കുറ്റം, റോഡ് നന്നാക്കിയില്ലെങ്കിൽ അതിനും കുറ്റം. എന്തിലും കുറ്റം കണ്ടെത്തുന്നത് നിത്യസംഭവാണെന്നും മന്ത്രി പറഞ്ഞു. മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അവാർഡ് ജേതാവ് ബിനോയ് വിശ്വം എം.പി., ജോയി എബ്രഹാം ,ടോമി മാങ്കൂട്ടം പ്രൊഫ. സതീശ് ചൊള്ളാനി എന്നിവർ പ്രസംഗിച്ചു.