കോട്ടയം : അന്തർദ്ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് ജില്ലാതലത്തിൽ ചുമർചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും എന്നതാണ് വിഷയം. മാർച്ച് 1 മുതൽ 5 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വ്യക്തികളും സംഘങ്ങളും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വരയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ രൂപരേഖയും 27ന് വൈകിട്ട് 5 ന് മുൻപ് കളക്ടറേറ്റിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ല വനിത ശിശുവികസന ഓഫീസിൽ സമർപ്പിക്കണം.