കോട്ടയം : സംസ്ഥാന സീനിയർ കബഡി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനുള്ള ജില്ലയിലെ പുരുഷ/വനിതാ താരങ്ങളുടെ ജില്ലാതല സെലക്ഷൻ ട്രയൽസ് ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ശരീരഭാരം പുരുഷൻമാർക്ക് പരമാവധി 85 കിലോഗ്രാമും വനിതകൾക്ക് 75 കിലോഗ്രാമും ആണ്. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. ഫോൺ : 04812563825, 9446918348