ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1519-ാം നമ്പർ ഇത്തിത്താനം ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും ഉത്സവവും 28 മുതൽ മാർച്ച് 3 വരെ നടക്കും. 28 ന് രാവിലെ 5.15 ന് നിർമ്മാല്യദർശനം, പതിവ് ക്ഷേത്രപൂജകൾ, രാത്രി 7ന് കലാസന്ധ്യ. ശാഖാ പ്രസിഡന്റ് കെ.കെ ചെല്ലപ്പൻ കായലോടി ഭദ്രദീപപ്രകാശനം നടത്തും. 29 ന് രാത്രി 7 ന് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തിൽ ലാൽ വാഴൂർ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വി.പി പ്രതീഷ് അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് പി.ജെ മനോഹരൻ, കെ.വി സജിമോൻ, സിജ റെജിമോൻ, കെ.വി ഷാജി കുളത്തുങ്കൽ എന്നിവർ സംസാരിക്കും.
മാർച്ച് 1ന് രാവിലെ 6ന് ഗണപതിഹവനം, 7 ന് ശുദ്ധിക്രിയകകൾ, 8.17 ന് 9.5നും മദ്ധ്യേ ക്ഷേത്രം വിനോദ് തന്ത്രി, ക്ഷേത്രം മേൽശാന്തി സുബിത്ത് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 3.30 ന് സർവ്വൈശ്വര്യ പൂജ. വൈകിട്ട് 7 ന് ശ്രീഹരി ശ്രീകേഷിന്റെ പ്രഭാഷണം. 2 ന് വൈകിട്ട് 7 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ.ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് സമ്മാന വിതരണം നിർവഹിക്കും. യൂണിയൻ കൗൺസിലർ പി.അജയകുമാർ, 1688ാം നമ്പർ ശാഖാ പ്രസിഡന്റ് അനിൽ കണ്ണാടി, വനിതാംസംഘം പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി വി.പി പ്രദീഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് പി.ജി മനോഹരൻ നന്ദിയും പറയും. 3 ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് താലപ്പൊലി ഘോഷയാത്ര, 8 ന് അത്താഴപൂജ, കൊടിയിറക്ക്.