ചങ്ങനാശേരി: ഹിന്ദു മഹാമണ്ഡലത്തിന് കേരളത്തിൽ ദീർഘകാലത്തെ പ്രസക്‌തിയുണ്ടെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. മന്നത്തുപത്മനാഭനും ആർ.ശങ്കറും ഉണ്ടായിരുന്നപ്പോഴത്തെ അവസ്ഥ തന്നെയാണ് കേരളത്തിലെ ഹിന്ദുവിന് ഇപ്പോഴും. ഹിന്ദു സമൂഹം ഭിന്നിച്ചു നിൽക്കുന്നത് ആത്മഹത്യാ പരമായിരിക്കും എന്ന നിലപാട് ഇവർക്കുണ്ടായിരുന്നു. ഹിന്ദുമഹാമണ്ഡലത്തിനു കേരളീയ സമൂഹത്തിൽ ദീർഘമായ പ്രസക്തിയുണ്ടെന്ന് അവർക്കറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമഹാമണ്ഡലത്തിന്റെ സ്‌മൃതി സംഗമത്തിന്റെ സംസ്ഥാന തല പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദരും, സ്വാമി സത്സ്വരൂപാനന്ദയും ചേർന്ന് ദീപപ്രോജ്വലനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ.പി.കെ.ബാലകൃഷ്‌ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തി. പത്മ പുരസ്‌കാര ജേതാക്കളായ എം.കെ.കുഞ്ഞോൽ, പങ്കജാക്ഷിയമ്മ, വാസ്‌കുലർ സർജൻ ഡോ.രാധാകൃഷ്‌ണൻ എന്നിവരെ കുമ്മനം രാജശേഖരൻ ആദരിച്ചു. മന്നത്തിന്റെ ചെറുമകൻ മന്നം ബാല ശങ്കർ, കണ്ഠൻ കുമാരന്റെ ചെറുമകൾ ബീന സജി, സംഘാടക സമിതി കൺവീനർ പി.എൻ.ബാലകൃഷ്ണൻ, നട്ടാശ്ശേരി രാജേഷ് എന്നിവർ പ്രസംഗിച്ചു.പ്രൊഫ.റ്റി.ഹരിലാൽ ആമുഖ പ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം.സത്യശീലൻ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡൻറ് പി.എസ്. പ്രസാദ്, എ.കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. പ്രസന്നകുമാർ, വിളക്കിത്തല നായർ സമാജം സംസ്ഥാന ജന.സെക്രട്ടി റ്റി.റ്റി. ബിജു, അഖില കേരള വിൽക്കുറുപ്പ് മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.റ്റി. സുരേന്ദ്രൻ, കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഠൻ, വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവൻ, ഭാരതീയ വേലൻ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ. ചന്ദ്രശേഖരൻ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭൻ, ഹിന്ദു ഐക്യവേദി സംസ്ഥന ജന.സെക്രട്ടറി ഇ.എസ്.ബിജു, ഓർഗനൈസിംഗ് സെക്രട്ടറി സി. ബാബു, കെ.പി.ഗോപിദാസ് എന്നിവർ പങ്കെടുത്തു.