പൊൻകുന്നം : പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 4.30ന് ചിറക്കടവ് വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളത്ത്. 5.30ന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി കൊടിയേറ്റും. 7 ന് തിരുവരങ്ങ് ഉദ്ഘാടനം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിക്കും. വിവിധ രംഗങ്ങളിലെ പ്രതിഭകളായ വിദ്യാർഥികൾ എം.ടി.ശേഷാദ്രിനാഥ്, കെ.ആർ.അമൃതാനന്ദ് എന്നിവരെ ആദരിക്കും. തുടർന്ന് ഈശ്വരനാമഘോഷം. 25 മുതൽ 28 വരെ രാവിലെ 8.30ന് ശ്രീബലി, 1ന് ഉത്സവബലിദർശനം, 4.30ന് കാഴ്ചശ്രീബലി. 25 ന് ഉച്ചയ്ക്ക് 2.30ന് ഹാസ്യാനുകരണ സംഗീത സംഗമം, 7.30ന് ഭക്തിഗാനമേള. 26 ന് രാത്രി 7ന് കൈതപ്രം വിശ്വനാഥന്റെ സംഗീതസദസ്. 27ന് ഉച്ചയ്ക്ക് 2.30 ന് പകൽകഥകളി കീചകവധം, 7 ന് തിരുവാതിരകളി, 7.30ന് ഭക്തിഗാനമേള. 28ന് 10.30ന് മൂവായിരത്തിലേറെ ഭക്തർ പങ്കെടുക്കുന്ന നാമസങ്കീർത്തനം, 1 ന് മഹാപ്രസാദമൂട്ട്, 7ന് യോഗാദർശനംദൃശ്യാവിഷ്‌കാരം, 7.30ന് നാടകം. 29 ന് രാവിലെ 11 ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ സംഗമിക്കും. 2.30 ന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിന് പുറപ്പെടൽ, 7 ന് ആറാട്ടുകടവിൽ നിന്ന് തിരിച്ചെഴുന്നള്ളത്ത്, മറ്റത്തിൽപടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ എതിരേൽപ്പ്. 7 ന് ഭജനാമൃതം, 7.45 ന് പാഠകം, 8 ന് നൃത്താഞ്ജലി, 8.30 ന് തിരുവാതിര, 9.30 ന് ഹരിപ്പാട് നവദർശനയുടെ ബാലെ, 11.30 ന് ആറാട്ട് എതിരേൽപ്പ്.