കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് ഒന്നിന് രാവിലെ 6.45ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റും. രാവിലെ ആറിന് മഹാഗണപതിഹോമം, 10.30 ന് കലശാഭിഷേകം എന്നിവ കൊടിയേറ്റിന് മുന്നോടിയായി നടക്കും. വൈകിട്ട് എട്ടിന് ഗുരുദേവ സ്‌മൃതി മണ്ഡപ സമർപ്പണ സമ്മേളനം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി, ചാലക്കുടി ഗായത്രി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി എന്നിവർ ചേർന്ന് മണ്ഡപം സമർപ്പിക്കും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉപഹാര സമർപ്പണം നടത്തും. രണ്ടിന് രാവിലെ എട്ടിന് ബ്രഹ്‌മകലശ പൂജ, പരികലശപൂജ. ഒൻപതിന് ശ്രീബലി, 10.30 ന് കളഭാഭിഷേകം, അഞ്ചു മുതൽ ഏഴു വരെ കാഴ്‌ചശ്രീബലി, 7.30 ന് തങ്കരഥത്തിൽ എഴുന്നെള്ളിപ്പ്. ഒൻപതിന് വിളക്കിനെഴുന്നെള്ളിപ്പ്. പത്തിനു നടക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിക്കും. സന്തോഷ് ജോർഡ് കുളങ്കര മുഖ്യപ്രഭാഷണം നടത്തും. കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്‌ടർ ബി.രാധാകൃഷ്‌ണമേനോൻ പ്രതിഭകളെ ആദരിക്കും. വിദ്യാഭ്യാസ എൻഡോവ്‌മെന്റുകൾ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ ഏറ്റുവാങ്ങും. വൈകിട്ട് ഏഴിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്‌ഠിതമായ കുടുംബജീവിതം എന്ന വിഷയത്തിൽ അമൃത എം.സാബു മാളേയ്‌ക്കൽ പ്രഭാഷണം നടത്തും. 8.30 ന് ഭരതനാട്യം, ഒൻപതിന് നൃത്തനൃത്യങ്ങൾ.

മൂന്നിന് രാവിലെ ഒൻപതിന് ശ്രീബലി, വൈകിട്ട് എട്ടിന് തങ്കരഥത്തിൽ എഴുന്നെള്ളിപ്പ്. ഒൻപതിന് വിളക്കിനെഴുന്നെള്ളിപ്പ്. വൈകിട്ട് 7.30 ന് വൈക്കം മുരളിയുടെ പ്രഭാഷണം. രാത്രി 9.30 മുതൽ ഗാനമേള. മാർച്ച് നാലിന് രാവിലെ പത്തിന് കളഭാഭിഷേകം, 10.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് നാലു മുതൽ ഘോഷയാത്ര. 154 -ാം നമ്പർ കുമരകം തെക്ക് ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേയ്‌ക്കു ഘോഷയാത്ര. എട്ടിന് തങ്കരഥത്തിൽ എഴുന്നെള്ളിപ്പ്. വൈകിട്ട് എട്ടിന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം. അ‌ഞ്ചിന് വൈകിട്ട് നാലു മുതൽ കാഴ്‌ചശ്രീബലി, പറയ്‌ക്കെഴുന്നള്ളിപ്പ്. വൈകിട്ട് അഞ്ചിന് പള്ളിനായാട്ട് മഹോത്സവഘോഷയാത്ര 153 -ാം നമ്പർ കുമരകം കിഴക്ക് ശാഖാ ഗുരുദേവമന്ദിരത്തിൽ നിന്നും നടക്കും.

വൈകിട്ട് ആറു മുതൽ ചാക്യാർകൂത്ത്. തുടർന്ന് ഭക്തിഗാനാമൃതം, കലാപരിപാടികൾ. രാത്രി 11 ന് പള്ളിനായാട്ട്, തുടർന്ന് തിരിച്ചെഴുന്നെള്ളിപ്പ്. ആറിന് 10.30 ന് പൂയാഭിഷേകം, 11 ന് തിരുആറാട്ട്, വൈകിട്ട് 3.30 ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്. വൈകിട്ട് നാലിന് 155 -ാം നമ്പർ ശാഖായോഗം ഗുരുദേവക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര. വൈകിട്ട് നാലു മുതൽ ഭക്തിഗാനമേള. വൈകിട്ട് അഞ്ച് പത്തിനും ആറിനും മധ്യേ ആറാട്ട്. തുടർന്ന് തിരിച്ചെഴുന്നെള്ളിപ്പ്. തങ്കരഥത്തിൽ എഴുന്നെള്ളിപ്പ്. രാത്രി എട്ടരയ്‌ക്ക് തിരുവാതിര.