sndp

തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക എസ്. എൻ. ഡി. പി. യൂണിയനിലെ 1801 ഇറുമ്പയം ശാഖയിൽ നടന്ന പന്ത്രണ്ടാമത് ആർ. ശങ്കർ കുടുംബസംഗമം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി കെ അനിൽകുമാറിന്റെ വസതിയിൽ സമൂഹപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ശാഖ വൈസ് പ്രസിഡന്റ് പി. ആർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ സമ്മാന കൂപ്പൺനടുക്കെടുപ്പ് വെള്ളൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് വിശ്വനാഥൻ നിർവഹിച്ചു , ഗിന്നസ് മോഹിനിയാട്ടം കലാകാരികളെ രഞ്ജിത്ത് മൂലമ്പുറം അനുമോദിച്ചു, ഗ്രാമപഞ്ചായത് അംഗങ്ങളായ ജയ അനിൽ, റെജി ആറാക്കൽ, വി. സി.ജോഷി എന്നിവർ ആശംസകൾ നേർന്നു. പി. എസ്. ബാബു സ്വാഗതവും ,സജിമോൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.