gurudevan-jpg

വൈക്കം: ശ്രീനാരായണ വൈദിക സമിതി വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ചെമ്മനത്തുകര അറത്തറ ഷിബു ശാന്തിയുടെ വസതിയിൽ നടത്തുന്ന മാതൃ പിതൃ പൂജയുടെയും കുടുംബസംഗമത്തിന്റെയും വേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ വിഗ്രഹം പടിഞ്ഞാറെനട ഗുരുമന്ദിരത്തിൽ നിന്നും ആഘോഷപൂർവ്വം കൊണ്ടുപോയി. വിഗ്രഹ ഘോഷയാത്രയുടെ ദീപപ്രകാശനം വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ. കെ. ലാലൻ തന്ത്രി നിർവഹിച്ചു.
വൈദിക സമിതി ഭാരവാഹികളായ ഹംസാനന്ദൻ തന്ത്രി, വിജയൻ ശാന്തി, പ്രജീഷ് ശാന്തി, ഉണ്ണി ശാന്തി, ഷൈരാജ് ശാന്തി, വിനീഷ് ശാന്തി, ഷിബു ശാന്തി, സോമൻ ശാന്തി, രഞ്ജിത്ത് ശാന്തി എന്നിവർ നേതൃത്വം നൽകി. 23 ന് രാവിലെ 11 ന് നടക്കുന്ന കുടുംബസംഗമം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ. കെ. ലാലൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും യൂണിയൻ സെക്രട്ടറി എം. പി. സെൻ മുഖ്യപ്രഭാഷണം നടത്തും.