വൈക്കം:എസ്. എൻ. ഡി. പി. യോഗം ഇത്തിപ്പുഴ 128 ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയിൽ കൃഷ്ണശില പാകുന്നതിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റർ രാജേഷ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം രാജേഷ് മോഹൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് രമ സജീവൻ, വനിതാ സംഘം പ്രസിഡന്റ് ലീല ബാബു, കുലശേഖരമംഗലം സെക്രട്ടറി സന്തോഷ്, സനു ചാക്കശ്ശേരി, അജി ചാക്കശ്ശേരി, തങ്കപ്പൻ ചാക്കശ്ശേരി എന്നിവർ പങ്കെടുത്തു.