ഏറ്റുമാനൂർ: വള്ളിക്കാട് ചെറുകര വീട്ടിൽ വിൻസന്റിന്റെ (ഏറ്റുമാനൂർ റോയൽ വെഡിംഗ് കാർഡ്‌സ്, വിമുക്തഭടൻ)
ഭാര്യ ഏലിയാമ്മ റ്റി.ജെ (63, റിട്ട. നഴ്‌സ്, കോട്ടയം ജില്ലാ ആശുപത്രി ) നിര്യാതയായി. ഇടുക്കി വാഴത്തോപ്പ് തേവർകാട്ടുകുന്നേൽ (നെഞ്ചുംതൊട്ടിയിൽ) കുടുംബാംഗമാണ്. മക്കൾ: ബിവിൻ വിൻസന്റ് (സൗദി), വിനയ സാറാ വിൻസന്റ് (വിദ്യാർത്ഥിനി, മുംബൈ), മരുമകൾ: ജെസി (ഡൽഹി). സംസ്‌കാരം ഇന്ന് 3.30ന് ഏറ്റുമാനൂർ കൊടുവത്താനം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.