padam-jpg

വൈക്കം: വെച്ചൂർ അഞ്ചൊടി പാടശേഖരത്ത് ജില്ലാ പഞ്ചായത്തിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ച് പറക്കുഴി പമ്പ്ഹൗസും, പമ്പ്‌സെറ്റും സ്ഥാപിച്ചു. 35 ഏക്കർ വരുന്ന പാടശേഖരത്ത് വെള്ളപ്പൊക്കത്തിൽ കാലാകാലങ്ങളിലുണ്ടാകുന്ന കൃഷിനാശം ഇതോടെ ഒഴിവാകും. ഇനി കർഷകർക്ക് പ്രതീക്ഷയോടെ കൃഷി നടത്താം.
പറക്കുഴി പമ്പ്ഹൗസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. കെ. രഞ്ജിത്തും, പമ്പ്‌സെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കെ. എസ്. ഷിബുവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി കൃഷി ഡയറക്ടർ സലോമി തോമസ് പദ്ധതി വിശദീകരിച്ചു. കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ പി. പി. ശോഭ, കൃഷി ഓഫീസർ ജോമിലി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദൻ, വാർഡ് മെമ്പർ ബിന്ദു അജി, കർഷക കോർഡിനേഷൻ സെക്രട്ടറി എൻ. സുരേഷ് കുമാർ, യു. ബാബു, ടി. ഡി. ശ്രീനിവാസൻ, കെ. പി. ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.