അയ്മനം: കല്ലുമട ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ഉത്സവം 28 മുതൽ മാർച്ച് ആറ് വരെ നടക്കും. 28ന് വൈകിട്ട് 6ന് അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാവിലെ പത്തിന് ഉദയാസ്തമനപൂജയും തുടർന്ന് നവകലശ സമർപ്പണം,​ വൈകിട്ട് 6.45ന് ദീപക്കാഴ്ച, സോപാനസംഗീതം. രാത്രി 9.30 ന് കൊടിയേറ്റ് സദ്യ,​ വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും. 29ന് വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര. തിരുവരങ്ങിൽ രാത്രി 7ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും സുവനീർ പ്രകാശനവും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു നിർ‌വഹിക്കും. ശാഖാ പ്രസിഡന്റ് പി.എൻ. ബാബു പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തും. ജനകീയ ഡോക്ടർ പി.ആർ. കുമാറിനെ ആദരിക്കും. ശാഖാ സെക്രട്ടറി സുനിൽകുമാർ വടക്കുംമുറി സ്വാഗതം പറയും. രാത്രി 8.30ന് കലാപരിപാടികൾ. മാർച്ച് 1ന് ഉച്ചയ്ക്ക് ഒന്നിന് ഷഷ്ഠിപൂജ,​ വൈകിട്ട് 5ന് നടതുറക്കൽ,​ താലപ്പൊലി ഘോഷയാത്ര, രാത്രിയിൽ തിരുവരങ്ങിൽ കലാപരിപാടികൾ. മൂന്നിന് വൈകിട്ട് 7ന് തിരുവരങ്ങിൽ ഭജന, രാത്രി ഒൻപത് മുതൽ കലാപരിപാടികൾ. നാലിന് വൈകിട്ട് 7ന് സംഗീതസന്ധ്യ. അഞ്ചിന് വൈകിട്ട് 6.30 ന് സോപാനസംഗീതം, പൂവ്മൂടൽ. രാത്രി 8.30 ന് വിളക്കെഴുന്നെള്ളിപ്പ്, സ്‌പെഷ്യൽ പഞ്ചവാദ്യം,​ രാത്രി 9.30 ന് ഗാനമേള. 1 മണിക്ക് പള്ളിവേട്ട പുറപ്പാട്. 1.30ന് പള്ളിനിദ്ര. ആറാട്ട് ദിനമായ ആറിന് രാവിലെ 10ന് കുമ്മനം ശാഖാ ഗുരുദേവക്ഷേത്രത്തിൽ നിന്നും രാവിലെ 10ന് വയൽവാരം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മയൂരനൃത്തവും, സജീവ് പൊക്കത്തേൽ വഴിപാടായി നൽകുന്ന കൈപ്പുഴമുട്ടു ശ്രീനാരായണ സംഘത്തിന്റെ കൊട്ടക്കാവടിയുടെയും അകമ്പടിയോടെ പുറപ്പെട്ട് ഉച്ചക്ക് 12.30ന് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും.

11ന് ഗുരുമൊഴി. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്. രാത്രി 9ന് ആറാട്ടുകടവിൽ ആറാട്ട് സദ്യ. 11നും 12നും മദ്ധ്യേ ആറാട്ട് എതിരേൽപ്പ്. രാത്രി ഒന്നിന് വലിയ കാണിക്ക, വെടിക്കെട്ട്,​ കൊടിയിറക്ക്.