കോട്ടയം: നാട്ടകം പോളിടെക്‌നിക് കോളേജ് അങ്കണത്തിൽ മിഗ് 23 യുദ്ധവിമാനം ഉറപ്പിച്ചു. ഈ മാസം 10ന് നാട്ടകത്ത് എത്തിച്ച യുദ്ധവിമാനഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത് ഹാഷിമാര എയർഫോഴ്‌സ് കേന്ദ്രത്തിലെ സാങ്കേതിക വിദഗ്ധരാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അപേക്ഷപ്രകാരം ഇപ്പോൾ ഉപയോഗിക്കുന്നില്ലാത്ത വിമാനം പൊതുപ്രദർശനത്തിനായി പോളിടെക്‌നിക്കിന് സൗജന്യമായാണ് വിട്ടുനൽകിയത്.
എം.സി.റോഡിലെ യാത്രക്കാർക്ക്കൂടി ദൃശ്യമാകുന്ന വിധം റോഡരികിലാണ് വിമാനം സ്ഥാപിച്ചിരിക്കുന്നത്. ഷില്ലോംഗിലെ വ്യോമകേന്ദ്രത്തിൽ 2009 വരെ ഉപയോഗത്തിലിരുന്ന വിമാനമാണിത്.