തലയോലപ്പറമ്പ്: കെ. ആർ. നാരായണൻ സ്മാരക എസ്. എൻ. ഡി. പി. യൂണിയനിലെ 179 8കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയുടെ വനിതാസംഗമവും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സങ്കീർത്തനം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ യൂണിയൻ വനിതാ സംഘം സെക്രട്ടറി സുലഭസജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ടി. കെ. വിജയൻ സംഘടന സന്ദേശം നൽകി. സെക്രട്ടറി വിജയമ്മ ഗോപി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ശാഖ സെക്രട്ടറി കെ. പി .സുരേന്ദ്രൻ അവാർഡുകൾ നൽകി. പ്രസംഗ മത്സരം വിജയി അമൃതാ സജീവനും ഏകാല്മകത്തിൽ പങ്കെടുത്ത പതിനാലു നർത്തകികൾക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി. സഭാ പ്രസിഡന്റ് എൻ. സി. ദിവാകരൻ, സഭാ സെക്രട്ടറി സി കെ. രാജേന്ദ്രൻ, സഭാ വൈസ് പ്രസിഡന്റ് എം. പി. ഗിരിജൻ, യൂണിയൻ കമ്മിറ്റി അംഗം പി. ആർ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ ആയി പ്രസിഡന്റ് സുബോധിനി ദിവാകരൻ, സെക്രട്ടറി ആയി വിജയമ്മ ഗോപി എന്നിവരെയും പതിനൊന്നു അംഗങ്ങൾ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി യും തെരഞ്ഞെടുത്തു. സുബോധിനി സ്വാഗതവും സുജ ഗിരിജൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.