വൈക്കം: അഖില കേരള വിശ്വകർമ്മ മഹാസഭ 1127 ാം നമ്പർ ഉദയാനാപുരം ശാഖയുടെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. ജി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. എസ്. രതീഷ്, ട്രഷറർ എം. സി. ബാബു, പി. പി മധു, വി. ആർ. പ്രകാശ്, വിലാസിനി ശിവരാമൻ, ബിമൽ കുമാർ, റെജിമോൻ, അനിൽ കുമാർ, എം. എൻ. വിനോദ്, എന്നിവർ പ്രസംഗിച്ചു.