
വൈക്കം: ശ്രീനാരായണ വൈദീക സമിതി വൈക്കം യൂണിയന്റെ കുടുംബസംഗമവും മാതൃ പിതൃ പൂജയും എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു. വൈദീക സമിതി സംസ്ഥാന പ്രസിഡന്റ് ഇ. കെ. ലാലൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ മുഖ്യ പ്രഭാഷണം നടത്തി. വൈദീക സമിതി സംസ്ഥാന സെക്രട്ടറി സെൽവരാജ് ശാന്തി, രക്ഷാധികാരികളായ ഹംസാന്ദൻ തന്ത്രി, വിജയൻ ശാന്തി, യൂണിയൻ പ്രസിഡന്റ് പ്രജീഷ് ശാന്തി, ഉണ്ണി ശാന്തി ടി. വി. പുരം , സെക്രട്ടറി പ്രജീഷ് ശാന്തി കൊടൂപ്പാടം, ഷൈരാജ് ശാന്തി, ഷിബു ശാന്തി ചെമ്മനത്ത്കര, സോമൻ ശാന്തി ചെമ്മനാകരി, രഞ്ജിത്ത് ശാന്തി വൈക്കം, വി. വി. വേണുഗോപാൽ, കെ. വി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.