ചിറക്കടവ് : പുളിമൂട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ വാർഷികം ജില്ലാ അപ്പക്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ആർ.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വി.പി.രാജൻ പൂവക്കാട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.പി.രാജൻ(പ്രസിഡന്റ്), ജി.സുരേന്ദ്രകുമാർ(വൈസ് പ്രസിഡന്റ്), എം.എൻ.രാമചന്ദ്രൻപിള്ള(സെക്രട്ടറി), എ.ബി.സുരേഷ്‌കുമാർ(ജോ.സെക്രട്ടറി), പി.എസ്.രവീന്ദ്രൻ നായർ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.