തലയോലപ്പറമ്പ്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻമാരായ എം.ടി.വാസുദേവൻ നായരുടെ നാലുകെട്ട്, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, സി.രാധാക്യഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ എന്നീ അഞ്ചു നോവലുകളുടെ കാമറയിലൂടെ പകർത്തിയ മുന്നൂറ്റി അമ്പതോളം ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് സമീപം അമ്മാസ് ഹാളിൽ ആരംദിച്ച ലിറ്ററേച്ചർ ഫോട്ടോഗ്രാഫി പ്രദർശനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബഷീർ സ്മാരക സമിതി വൈസ് ചെയർപേഴ്‌സൺ പ്രൊഫ.കെ.എസ്. ഇന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാഹിത്യ സമ്മേളനം എം.ജി.സർവ്വകലശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു.
മോഹൻ .ഡി ബാബു, പി.ജി ഷാജിമോൻ, സുനിൽ മംഗലത്ത്, ശിവപ്രസാദ് ഇരവിമംഗലം, അബ്ദുൾ ആപ്പാംചിറ , ഡോ.ആർ. വേണുഗോപാൽ, കെ.എം. ഷാജഹാൻ, ഡോ. എസ്. പ്രീതൻ, ഡോ.വി.ടി. ജല ജാകുമാരി, അഡ്വ.കെ.പി.റോയി, എം.ഡി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സൗജന്യ ചിത്രപ്രദർശനം. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനം 27 ന് സമാപിക്കും.