തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ഇന്നലെ നടന്ന പൊങ്കാല മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 8.45ന് ആരംഭിച്ച പൊങ്കാലയുടെ ഭദ്രദീപ പ്രകാശന കർമ്മം ക്ഷേത്രം തന്ത്രി കുമരകം എം. എൻ ഗോപാലൻ തന്ത്രി നിർവ്വഹിച്ചു. തുടർന്ന് പൊങ്കാല അടുപ്പിൽ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കുമരകം ഇ. എൻ നളൻ ശാന്തികൾ ദേവസ്വം പ്രസിഡന്റ് പി.കെ ശശിധരൻ, സെക്രട്ടറി പി.എം രാജേന്ദ്രൻ മഹിളാസമാജം പ്രസിഡന്റ് ഭവാനി മണി സെക്രട്ടറി രതി ബാബു തുടങ്ങിയവർ നേതൃത്വം നൽകി. മാത്താനത്തമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ കോട്ടയത്തേയും സമീപ ജില്ലകളിലേയും വിവിധ ഭാഗങ്ങളിൽ നിന്നും വൃതശുദ്ധിയിലെത്തിയ നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. തുടർന്ന് പൊങ്കാല നിവേദ്യം, ശ്രീഭൂതബലി, പൊങ്കാല സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, വലിയവിളക്ക, തിരിപിടുത്തം. 8ന് ഗാമേള 11 ന് പള്ളിവേട്ട എന്നിവ നടന്നു. ആറാട്ട് ദിവസമായ ഇന്ന് രാവിലെ 9ന് പൂരമിടി. ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ. വൈകിട്ട് 6ന് ആറാട്ട് പുറപ്പാട്. 6.30ന് ദീപാരാധന, ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആറാട്ട് എതിരേൽപ്പ്, വലിയ കാണിക്ക, കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.