വാഴൂർ : വാഴൂർ ഗവ.പ്രസിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3 ന് ആഘോഷ സമ്മേളനം നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. 1995ൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ പത്താമത്തെ സർക്കാർ പ്രസാണിത്. ജില്ലാ ഫോറം സ്റ്റോറും ഇവിടെ പ്രവർത്തിക്കുന്നു.

സർക്കാർ അച്ചുകൂടവും നവീന അച്ചടി രീതികളും എന്ന വിഷയത്തിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന സെമിനാർ ഗവ. പ്രസുകളുടെ സൂപ്രണ്ട് വി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. കുളക്കട പ്രദീപ് പങ്കെടുക്കും. 2 മുതൽ അച്ചടിയുടെ ചരിത്രത്തെ ആസ്പദമാക്കിയുള്ള എക്‌സിബിഷൻ.

നാളെ രാവിലെ 10 മുതൽ ജീവനക്കാരുടെ കലാപരിപാടി. ഉച്ചകഴിഞ്ഞ് 3 ന് പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ഡോ.എൻ.ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി കെ.നാരായണക്കുറുപ്പിന്റെ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിർവഹിക്കും. പ്രസിന് സ്ഥലം ദാനം ചെയ്ത കേശവൻ കർത്തായുടെ ചിത്രവും അനാച്ഛാദനം ചെയ്യും. മുൻ എം.എൽ.എ കാനം രാജേന്ദ്രനെ മന്ത്രി ആദരിക്കും. ആന്റോ ആന്റണി എം.പി സുവനീർ പ്രകാശനം ചെയ്യും. പ്രസ് നിർമ്മാണത്തിന് ഭൂമി നൽകിയവരെയും മുൻകാല ജീവനക്കാരെയും കാനം രാജേന്ദ്രൻ ആദരിക്കും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്.പുഷ്‌കലാദേവി തുടങ്ങിയവർ സംസാരിക്കും.

പ്രശ്നങ്ങൾ ഇനിയുമുണ്ട്

ജൂബിലി നിറവിൽ നിൽക്കുന്ന ഗവ.പ്രസിൽ ചില അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. വർഷത്തിൽ ആറ് മാസം അനുഭവപ്പെടുന്ന ജലദൗർലഭ്യമാണ് അടിയന്തിരമായ പരിഹരിക്കേണ്ടത്. ദൂരസ്ഥലത്ത് നിന്നെത്തുന്ന ജീവനക്കാർക്ക് താമസിക്കുന്നതിനാവശ്യമായ ക്വാർട്ടേഴ്‌സും, ബൈൻഡിംഗ് ജോലികൾ ചെയ്യുന്നതിനായുള്ള നവീന യന്ത്രങ്ങളും ആവശ്യമാണ്. ഡോ.എൻ.ജയരാജ് എം.എൽ.എ