അടിമാലി:ടൗണിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് ആറംഗ ചീട്ടുകളി സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിരട്ടി,അറയ്ക്കൽ എൽദോസ് (36), മാങ്കുളം തെക്കെമുണ്ടയ്ക്കപടവിൽ ഷിജോ ജോസഫ് (40), മുതുവാൻകുടി കൊച്ചുപുരയ്ക്കൽ സിബിൻ സണ്ണി(32), മുക്കുടം പുത്തയത്ത് റോണി ആന്റണി (36), അടിമാലി ഇരുവായക്കൽ ശിവരാമൻ ദാമോദരൻ (56), അടിമാലി നടുക്കുടി അഷറഫ് മൈതീൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ 2 മണിയോടെ അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യ ടൂറിസ്റ്റ് ഹോമിൽ പണം വെച്ച് ചീട്ടുകളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് പിടിക്കുന്നത്.ഇവരിൽ നിന്ന് 25750 രൂപയും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ ശിവലാൽ എ.സിവിൽ പൊലീസ് ഓഫിസറന്മാരായ പി.ടി. ദിലീപ്, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു