അടിമാലി: നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊന്നത്തടിയിൽ ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. കൊന്നത്തടി മുശാരിപറമ്പിൽ അഭിജിത് (25) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽ ഇന്നലെ നടന്ന പരിശോധനയിൽ 2,600 പായ്ക്കറ്റ് ഉത്പ്പന്നങ്ങൾ ആണ് കണ്ടെത്തിയത്.വെള്ളത്തൂവൽ സി.ഐ കെ.വി തോമസ്, എസ്.ഐ എം.വി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മാണ് പരിശോധന നടത്തിയത്.