തിരുവഞ്ചൂർ: ശക്തിയും വ്യക്തിയും സന്ധിചേരുമ്പോഴുണ്ടാകുന്ന സൃഷ്ടികൾ ഒരിക്കലും നശിക്കപ്പെടുകയില്ലെന്നും അതിന്റെ ജീവിക്കുന്ന സത്യമാണ് ചമയംകരയമ്മയെന്നും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം സന്തോഷ് കുമാർ പറഞ്ഞു. തിരുവഞ്ചൂർ ശ്രീചമയംകര ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന ബലിക്കൽപുര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരാശക്തി വ്യക്തികളിലേക്ക് സന്നിവേശിച്ചതാണ് ചമയംകര ക്ഷേത്രത്തിനും ദേശത്തിനും അനുദിനമുണ്ടാകുന്ന പുരോഗതിക്ക് കാരണം. 10 വർഷം കൊണ്ട് ക്ഷേത്രത്തിൽ അദ്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. ആയിരക്കണക്കിന് അമ്മമാർ പൊങ്കാല നിവേദ്യം സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ ക്ഷേത്രം മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിച്ചു. അയന്നൂർ ഗോപി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി കെ.കെ കുമാരൻ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. വാർഡ് മെമ്പർ നിസാ കുഞ്ഞുമോൻ ആശംസ പ്രസംഗം നടത്തി. ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ, രക്ഷാധികാരി ശ്രീധരൻ ചമയംകര, വൈസ് ചെയർമാൻ വിജയൻ കൂനംപുരയിടം, ജോയിന്റ് സെക്രട്ടറി സലിൻ കൂനംപുരയിടം, ഉത്സവകമ്മിറ്റി കൺവീനർ സുനിൽ വള്ളപ്പുര, ട്രഷറർ സുരേന്ദ്രൻ ചമയംകര എന്നിവർ നേതൃത്വം നല്കി. ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര സ്വാഗതവും, സാംബശിവൻ ചമയംകര നന്ദിയും പറഞ്ഞു.

ഇന്ന്

രാവിലെ പള്ളിയുണർത്തൽ, 5ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം,6.30ന് ഉഷ:പൂജ, 7ന് ഭാഗവത പാരായണം, 7.30ന് എതൃർത്ത പൂജ, 8.30ന് പന്തീരടി പൂജ, 9ന് കലശപൂജ, 11ന് കലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, 7ന് ഭഗവതിസേവ,വൈകിട്ട് 8ന് അത്താഴപൂജ, ശ്രീഭൂതബലി.